കെ. എന്‍. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വയലാറിന്റെ ശരത്തും കൊല്ലത്തിന്റെ ശരത്തും കെ. എന്‍. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൈകോര്‍ത്തു. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണമിട്ട് പാടുകയായിരുന്നു സംഗീത സംവിധായകന്‍ ശരത്ത്.

ആദ്യമായാണ് ഇരുവരും തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കായി ഒന്നിക്കുന്നത്. കെ എന്‍ ബാലഗോപാലിനായി പ്രതിഭകള്‍ ഒരുക്കിയ ഗാനങ്ങളുടെ സിഡി കൊല്ലം കണ്ണനല്ലൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

‘തൊഴിലാളികളുടെ ഇല്ലം ബാലഗോപാലിനില്ലം..’ എന്നു തുടങ്ങുന്ന പാട്ട് ഒരു കാലട്ടത്തിന്റെ സമരചരിത്രത്തെയാണ് ഈണത്തിലൂടെ പുനസൃഷ്ടിച്ചത്.

ശരത് തന്നെ ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ കൂടി ഇതോടൊപ്പമുണ്ട്. സി. മുരുകന്‍, എ. അന്‍വര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള സംഗീതമാണ് അന്‍വറിന്റെ പാട്ടിനെ വേറിട്ടതാക്കുന്നത്.

സിനിമാ സംവിധായകനായ പത്മേന്ദ്ര പ്രസാദാണ് ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. കൊല്ലത്തെ മുന്‍കാല എസ്. എഫ്. ഐ പ്രവര്‍ത്തകരാണ് സംരംഭത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here