മലയാള സിനിമ കണ്ട എറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം കൊണ്ട് അമ്പതു കോടിയിലധികം നേടിയ ചിത്രം നൂറ് കോടിയെന്ന സ്വപ്‌ന സംഖ്യയിലേക്കുള്ള യാത്രയിലാണ്.

ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും ഗംഭീര അഭിനയമാണ് കാഴ്ച വെക്കുന്നത്. അതില്‍ ഒരാളാണ് മുരുഗന്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച മുത്തു എന്ന കഥാപാത്രം. ചിത്രത്തില്‍ മുരുഗന്റെ മകളും അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റില്‍ താമസിക്കുന്ന റാഹേലമ്മ എന്ന പെണ്‍കുട്ടിയാണ് മുരുകന്റെ മകള്‍. ഇക്കാര്യം ചിത്രം കണ്ട പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഹെലന്‍ എന്നാണ് മുരുകന്റെ മകളുടെ പേര്.