കുറച്ച് ദിവസങ്ങള്‍ക്ക മുന്നേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു ചിത്രമായിരുന്നു മിസോറാമില്‍ നിന്നുമുള്ള ഒരു 6 വയസുകാരന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തി.

തന്റെ സൈക്കിള്‍ കയറി ഇറങ്ങിയ കോഴിക്കുഞ്ഞും  കയ്യില്‍ ഉണ്ടായിരുന്ന പത്തു രപയുമായി അടുത്തുള്ള ആശുപത്രിയില്‍ എത്തിയാണ് കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.

കുട്ടിയുടെ ഈ പ്രവര്‍ത്തിക്ക് ഇപ്പോള്‍ സ്‌കൂളില്‍ നിന്നും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

അവാര്‍ഡ് ലഭിച്ചതിന് ശേഷം എല്ലാവരും അവനെ കളിയാക്കി “നീയിപ്പോള്‍ സെലിബ്രിറ്റി ആയല്ലോ എന്നാണ് പറയുന്നത്”. എന്താണ് ആ വാക്കിന്റെ അര്‍ഥം എന്നറിയാതെ അവന്‍ അമ്മയോട് ചോദിച്ചു “എന്താണ് അമ്മേ ഈ സെലിബ്രിറ്റി.”