വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍. ഇത്തവണ പഴ്‌സ് എടുക്കാന്‍ മറന്നത് കാരണം സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫണം അടയ്ക്കാന്‍ കഴിയാതെ നിന്ന സ്ത്രീയുടെ ബില്‍ അടച്ചാണ് ഇത്തവണ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

തന്റെ രണ്ടു കുട്ടികളുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയതാണ് യുവതി. സാധനങ്ങളെല്ലാം വാങ്ങിയതിന് ശേഷം നോക്കിയപ്പോഴാണ് പഴ്‌സ് എടുത്തില്ല എന്നവര്‍ തിരിച്ചറിഞ്ഞത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി അവര്‍ക്ക് സഹായവുമായി എത്തിയത്.

യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. പിന്നീട് ജസീന്തയും ഇക്കാര്യം സ്ഥിരീകരിച്ചു. മറ്റൊരു സ്ത്രീയുടെ ബില്ല് നിങ്ങളെന്തിനാണ് അടച്ചത് എന്ന ചോദ്യത്തിന് അവരും ഒരമ്മയായതു കൊണ്ട് എന്നായിരുന്നു ജസീന്തയുടെ മറുപടി.