ഡബ്ബിങ്‌ ആർട്ടിസ്റ്റ്‌ ആനന്ദവല്ലി അന്തരിച്ചു

കൊല്ലം: പ്രശസ്‌ത ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ആനന്ദവല്ലി (62 )അന്തരിച്ചു. തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

1992ൽ പുറത്തിറങ്ങിയ ആധാരം എന്ന സിനിമയിലെ ഡബ്ബിങ്ങിന്‌ സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. കൊല്ലം സ്വദേശിയാണ്‌.

സ്‌കൂള്‍ നാടകത്തിലൂടെയാണു് ആനന്ദവല്ലി കലാരംഗത്തെത്തുന്നതു്. ചെറുപ്പകാലത്തില്‍ തന്നെ സംഗീതം അഭ്യസിച്ചിരുന്നു. ആദ്യവേദിയില്‍ അഭിനയിക്കുന്നതു് ഒരു ആണ്‍കുട്ടിയുടെ വേഷത്തിലാണ്‌, കാളിദാസ കലാകേന്ദ്രം, കെപിഎസി എന്നീ സംഘങ്ങളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌.

കെപിഎസിയില്‍ അഭിനയിക്കുന്ന സമയത്താണ‌് സിനിമയിൽ എത്തുന്നത്‌. ഏണിപ്പടികള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. ശാരദ, ലക്ഷ്മി, അംബിക, ഗീത, രേഖ, ഉര്‍വ്വശി, മേനക, പൂര്‍ണ്ണിമ ജയറാം, സുമലത, ചിത്ര, മാധവി, പത്മപ്രിയ, ജയപ്രദ, സുകന്യ, ഗൗതമി എന്നീ സിനിമാനടികള്‍ക്കു് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്‌.
മക്കൾ: സംവിധായകനായ ദീപൻ, അനുലക്ഷ്‌മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here