ശ്രീധന്യ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

കൊച്ചി: കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത് വിജയം നേടിയ ശ്രീധന്യക്ക‌് ആശംസ അറിയിച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ശ്രീധന്യയെ ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദനമറിയിച്ചു.

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ.

ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News