വയനാട്ടില്‍ അഞ്ച് ലക്ഷം വിലവരുന്ന നിരോധിത പാന്‍ മസാല ഉല്പന്നങ്ങള്‍ പിടികൂടി.

മുത്തങ്ങയിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്.

മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര് മജ്ജു ടിഎം, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസറ്റ് ചെയ്തത്.