എ പ്രദീപ്കുമാർ എംഎൽഎയ്ക്ക് വിദ്യാര്‍ത്ഥികളുടെ സ്നേഹപിന്തുണ

മാനാഞ്ചിറ സ്ക്വയറിൽ, സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ ഒത്തുചേർന്നു.

എ പ്രദീപ്കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കോഴിക്കോട്ടെ നടക്കാവ്, മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ, കുട്ടികളാണ് ഒത്തുകൂടിയത്.

തെരഞ്ഞെടുപ്പിൽ എ പ്രദീപ്കുമാർ വിജയിക്കണമെന്ന ആഗ്രഹവും അവർ പങ്കുവെച്ചു. വെള്ളിയാഴ്ച വൈകുന്നേരം മാനാഞ്ചിറ സ്ക്വയറിൽ യൂണിഫോം അണിഞ്ഞാണ് കുട്ടികളെത്തിയത്.

പരസ്പരം പരിചയപ്പെട്ടും സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചും അവർ ഒത്തുകൂടി. ഒപ്പം സ്കൂളിന്റെ വികസനത്തിന് നേതൃത്വം നൽകിയ പ്രിയ എം എൽ എ എ പ്രദീപ്കുമാറിനെ കുറിച്ചും കുട്ടികൾ വാചാലരായി.

വികസനങ്ങൾ സ്വപ്നം കണ്ട് അത് പ്രാവർത്തികമാക്കുന്ന അദ്ദേഹം പ്രിസം പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഒരു സാധാരണ സ്കൂളിൽ പഠിക്കേണ്ടി വന്നേനെയെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഹൈടെക് ക്ലാസ് മുറികൾ, അത്യാധുനിക ലാബ്, മികച്ച കാന്റീൻ, ഹോക്കി പരിശീലനത്തിനായി ആസ്ട്രോ ടർഫ് ചെയ്ത മൈതാനവും ഇൻഡോർ സ്റ്റേഡിയവും തങ്ങളുടെ സമ്പത്താണെന്ന് കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

എല്ലാ വിദ്യാലയങ്ങളും തങ്ങളുടെ സ്കൂൾ പോലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണമെന്നാണ് ആഗ്രഹമെന്നും കുട്ടികൾ ഒന്നടങ്കം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here