പരാജയഭീതിയിൽ എൽഡിഎഫിനെതിരെ വ്യാജ പ്രചാരണവുമായി യുഡിഎഫ്

പരാജയഭീതിയിൽ എൽഡിഎഫിനെതിരെ വ്യാജ പ്രചാരണവുമായി യുഡിഎഫ്. കോട്ടയം ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ പ്രചാരണത്തിന് അമിതമായി പണം ചെലവഴിക്കുന്നുവെന്നാണ് യു ഡി എഫിന്റെ ആരോപണം. എന്നാൽ, കോൺഗ്രസ് – കേരളാ കോൺഗ്രസ് തർക്കം മൂലം പ്രചരണ പരിപാടികൾ ഇവൻറ് മനേജ്മെന്റിനെ യു ഡി എഫ് ഏൽപ്പിച്ചത് വിവാദമായിരിക്കുകയാണ്.

എൽ ഡി എഫിന് വിപുലമായ സംഘടനാ സംവിധാനവുമുള്ള കോട്ടയം മണ്ഡലത്തിൽ ആ ബാലവൃദ്ധം ജനങ്ങളാണ് പോസ്റ്ററുകളും ബോര്‍ഡുകളും ചുവരെഴുത്തുകളുമൊരുക്കിയത്. ‘വരണം വാസവൻ’ എന്ന ഹ്രസ്വചിത്രമൊരുക്കിയതാകട്ടെ വി എൻ വാസവന്റെ ഉറ്റ സുഹൃത്തുമായ പ്രശസ്ത സംവിധായകൻ ജയരാജാണ്. ഇതിനെയാണ് തോൽവി മുന്നിൽ കണ്ട യു ഡി എഫ് ക്യാമ്പ് ദുഷ്പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

ആരോപണവുമായി രംഗത്തെത്തിയെങ്കിലും യുഡിഎഫ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം, യു ഡി എഫിന്റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്നും ചെലവഴിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും വി എൻ വാസവന്‍ പ്രതികരിച്ചു.

കോൺഗ്രസ് – കേരളാ കോൺഗ്രസ് തർക്കം മൂലം യു ഡി എഫ് പ്രചരണം മണ്ഡലത്തിൽ നിർജ്ജീവമാണ്. അത് മറികടക്കാൻ പ്രവര്‍ത്തകരില്ലാത്ത യുഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം നടത്തുന്നത്. ഈ വിവാദത്തിന് മറയിടാനാണ് യുഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News