ഇന്ന് പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയയാണ് ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതുമൂലം നിരവധി പ്രശ്‌നങ്ങളാണ് യാത്രക്കാരും റെയില്‍വേയും അനുഭവിക്കുന്നത്. ഇത്തരം പ്രവര്‍ത്തി മൂലം നിരവധി യാത്രക്കാര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതും. ഇന്ന് ഏറ്റവുംകൂടുതല്‍ കല്ലേറിന് ഇരയാകുന്ന ട്രെയിനുകളില്‍ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഇത്തരം പ്രവണതകള്‍ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ.