കൊല്ലം: കോഴ വിവാദത്തില്‍പ്പെട്ട എംകെ രാഘവനെ ന്യായീകരിച്ച് ആര്‍.എസ്പി നേതാക്കള്‍. തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാത്തവര്‍ ആരാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ടിവി 9 ചാനലാണ് എംകെ രാഘവന്‍ കോഴ ചോദിക്കുന്നതിന്റെ ദൃശ്യങള്‍ പുറത്തുവിട്ടത്. ഇക്കാര്യം മലയാളികള്‍ അറിയുന്നത് കൈരളി പീപ്പിളിലൂടെയും.

എംകെ.രാഘവന്റെ കോഴവിവാദം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഷിബു ബേബി ജോണും എഎ അസീസും കോഴയെ തെരഞ്ഞെടുപ്പ് ഫണ്ടാക്കി ന്യായീകരിച്ചത്. ആരാണ് തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാത്തതെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ചോദ്യം.

കോഴ വിവാദത്തിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നായിരുന്നു എഎ അസീസിന്റെ ആവശ്യം.