പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി പുരോഗമിക്കുന്നു; പി വി അൻവറിന് താനൂർ മണ്ഡത്തിലും ഹൃദ്യമായ വരവേൽപ്പ് – Kairalinewsonline.com
Just in

പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി പുരോഗമിക്കുന്നു; പി വി അൻവറിന് താനൂർ മണ്ഡത്തിലും ഹൃദ്യമായ വരവേൽപ്പ്

പി വി അൻവർ ശനിയാഴ്ച താനൂർ മണ്ഡലത്തിൽ പര്യടനം നടത്തി.

പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി പുരോഗമിക്കുന്നു .എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് താനൂർ മണ്ഡത്തിലും ഹൃദ്യമായ വരവേൽപ്പ്. യു ഡി എഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ തിരൂരങ്ങാടിയിലും എൻ ഡി എ സ്ഥാനാർത്ഥി വി ടി രമ തിരൂരിലും പര്യടനം നടത്തി.

പൊന്നാനിയിൽ കൊണ്ടു പിടിച്ച പ്രചരണത്തിലാണ് ഇടത് വലത് മുന്നണികൾ. കൊടും ചൂടിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ ശനിയാഴ്ച താനൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ചക്കരമൂലയിൽ നിന്നാരംഭിച്ച പി വ അൻവറിന്റെ പര്യടനം രാത്രി കണ്ണന്തള്ളിയിൽ അവസാനിച്ചു.

ലീഗ് അക്രമത്തിൽ പരിക്കേറ്റ അഞ്ചുടിയിലെ കെ പി ഷംസുവിനെ പി വി അൻവർ വീട്ടിലെത്തി കണ്ടു. പൊന്നാനിയിലെ എൽ ഡി എഫ് പ്രചരണത്തിനായി സി പി ഐ (എം) പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള മണ്ഡലത്തിലെത്തി.

യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ മൂന്നാം ഘട്ട പര്യടനത്തിന് തിരൂരങ്ങാടി മണ്ഡലത്തില്‍ തുടക്കമായി. വെന്നിയൂരില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പ്രചരണം ഉദ്ഘാടനം ചെയ്തു. എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പിലാണ് പര്യടനം അവസാനിച്ചത്.
ബൈറ്റ്

എൻ ഡി എ സ്ഥാനാർത്ഥി വി ടി രമയും പ്രചരണ രംഗത്ത് സജീവമാണ്. ശനിയാഴ്ച തിരൂർ മണ്ഡലത്തിലെ തിരുന്നാവായയിൽ നിന്നാരംഭിച്ച പര്യടനം അമ്പലക്കുളങ്ങരയിൽ സമാപിച്ചു.

യു ഡി എഫ് കുത്തക അവസാനിപ്പിക്കാൻ വികസനം പ്രധാന ചർച്ചയാക്കുകയാണ് പൊന്നാനിയിൽ എൽ ഡി എഫ്. എന്നാൽ മണ്ഡലം കൈവിടില്ലെന്ന് യു ഡി എഫ് പറയുന്നു. വോട്ട് വർധന ലക്ഷ്യമിട്ടാണ് എൻ ഡി എ പ്രചരണം.

To Top