ആറ്റിങ്ങല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. പ്രചരണത്തില്‍ എതിരാ‍ളികളെ ബഹുദൂരം പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ സമ്പത്ത് പ്രചരണം തുടരുകയാണ് . എന്നാല്‍ തൊട്ട് പിന്നിലായി ഓടിയെത്താനുളള എല്ലാ ശ്രമവും നടത്തുകയാണ് യുഡിഎഫും, ബിജെപിയും.

ആറ്റിങ്ങലിലെ വോട്ടറമാരുടെ സ്പദ്നം ഹൃദയതുടിപ്പ് പോലെ ഹൃദിസ്ഥമാക്കി ക‍ഴിഞ്ഞു സമ്പത്ത്. 15 വര്‍ഷത്തിലേറെ എംപിയായ സമ്പത്തിന് ആറ്റിങ്ങലിന്‍റെ ഒരോ കൈവ‍ഴിയും കൈരേഖ പോലെ കാണാപ്പാടമാണ്.

റോഹിങ്കന്‍ ജനതയുടെ അഭയാര്‍ത്ഥി പ്രശ്നം ആദ്യം ലോക്സഭയില്‍ ഉന്നയിച്ചത് മുതല്‍ മണ്ഡലത്തിലെ ജനങ്ങളുടെ അസഖ്യം പ്രശ്നങ്ങളില്‍ നടത്തിയ ജനകീയ ഇടപെടലുകള്‍ വരെ . സമര്‍ത്ഥനായ പാര്‍ലമെന്‍റേറിയന്‍ എന്ന് പേരെടുത്ത സമ്പത്തിന് ഇത്തവണയും ആശങ്കയേതും ഇല്ല. കരുത്തനായ അടൂര്‍ പ്രകാശിനെ ആണെല്ലോ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എന്ന് ഒാര്‍മ്മിപ്പിച്ചപ്പോള്‍ ഉളള മറുപടിയില്‍ ഉണ്ട് എല്ലാ ആത്മവിശ്വാസവും

എന്നാല്‍ എതിരാളി അടൂര്‍പ്രകാശ് നല്ല ആത്മവിശ്വാസത്തിലാണ് . കയര്‍ മന്ത്രി എന്ന നിലയില്‍ താന്‍ നടപ്പിലാക്കിയ പല പദ്ധതികളും തനിക്ക് വോട്ടാവുമെന്ന് അടൂര്‍ പ്രകാശ് വിശ്വസിക്കുന്നു. മണ്ഡലത്തിലെവിടെയും സമ്പത്തിന്‍റെ സാനിധ്യം ഇല്ലന്നാണ് അടൂര്‍ പ്രകാശ് ആരോപിക്കുന്നത്.

ആചാര സംരക്ഷണം ഉൗന്നിയാണ് ശോഭാ സുരേന്ദ്രന്‍റെ പ്രചരണം. മല്‍സരിക്കുമ്പോ‍ഴൊക്കെ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചത് ആണ് ശോഭയുടെ ആത്മവിശ്വാസത്തിന്‍റെ കാതല്‍. ഈഴവ വോട്ടുകളോടെപ്പം ,മണ്ഡലത്തില്‍ നായര്‍ വോട്ടുകളും,ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ് . എന്നാല്‍ എല്‍ഡിഫും യുഡിഎഫും നല്ല ആത്മവിശ്വാസത്തിലാണ്