തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയോട് ക്ഷുഭിതനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.

തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപ സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപിയെ കണ്ടതും പള്ളിയിലെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനിടയിലാണ് ഒരു വിദ്യാര്‍ഥി സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റിയ സുരേഷ് ഗോപി, ക്ഷുഭിതനായി പെരുമാറുകയായിരുന്നു.

വിദ്യാര്‍ഥിയുടെ കൈ സുരേഷ് തട്ടിമാറ്റുന്നതും രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം.