ടിവി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.

ശനിയാഴ്ച ഉച്ച ഒരുമണിയോടെ ചാലക്കുടിയില്‍ വച്ചാണ് അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. എതിര്‍ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ചാലക്കുടിയില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു അനുപമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News