കെ സുരേന്ദ്രന്‍ പ്രചാരണത്തിനെത്തുന്ന ദിവസം തന്നെ ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി

പത്തനംതിട്ട: കെ സുരേന്ദ്രന്‍ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ പത്തനംതിട്ട കുട്ടിക്കൽ ബിജെപിയിൽ കൂട്ടരാജി.

രാജിവെച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്ന പ്രവർത്തകർക്ക് വല്ലീട്ടയിൽ നൽകിയ സ്വീകരണം ഡിവൈഎഫ്ഐ ബ്ലോക് ട്രെഷറർ മാർട്ടിൻ ഉദ്‌ഘാടനം ചെയ്തു.

ബിജെപിയെ കൂടാതെ പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്നും പ്രവർത്തകർ രാജിവെച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്നിട്ടുണ്ട്.

യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ സണ്, ജേക്കബ് ജോർജ്, കൂട്ടിക്കൽ നാസർ, ദേവദാസ്, റഫീഖ, നിസാർ, അനീഷ്, എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here