രാഘവന്റെ കോഴ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

എംകെ രാഘവന്‍ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരാകാന്‍ രാഘവന് രേഖാമൂലം പോലീസ് നിര്‍ദ്ദേശം നല്‍കി.

എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ കോഴിക്കോട് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പി വാഹിദിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് രാഘവന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഇന്നലെ മെഴി രേഖപ്പെടുത്താനെത്തണമെന്ന് രാഘവനെ അറിയിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

ഇതോടെയാണ് പ്രചരണ സ്ഥലത്തെത്തി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. രാഘവനെ വിളിച്ച് വരുത്തുന്ന അന്വേഷണ സംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ മൊഴി നല്‍കുന്നതില്‍ നിന്ന് എം കെ രാഘവന്‍ ഒഴിഞ്ഞ് മാറുന്നതായാണ് സൂചന. എന്ന് ഹാജരാവാന്‍ സാധിക്കുമെന്ന് അദ്ദേഹം പോലീസിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

അതേ സമയം അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന് രാഘവനെ വിശ്വാസമാണെന്നും അതിനാല്‍ പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

രാഘവന്‍ നല്‍കിയ പരാതിയിലും മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ചുമതല ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജമാലൂദ്ദീനാണ്. ഇതിലും മൊഴി നല്‍കാന്‍ എം കെ രാഘവന്‍ തയ്യാറായിട്ടില്ല.

രണ്ട് അന്വേഷണവും വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ തന്നെയാണ് പൊലീസ് തീരുമാനം. രാഘവന്‍ പ്രഥമദ്യഷ്ട്യാ കുറ്റകാരനാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ അയോഗ്യനാക്കണമെന്നാണ് എല്‍ ഡി എഫ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News