മാനത്തൂര്‍: പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തിലിടിച്ച് നാലുമരണം. മാനത്തൂരിലാണ് അപകടമുണ്ടായത്. വിഷ്ണു രാജ്, വിജയ് രാജ്, ജോബിന്‍ കെ ജോര്‍ജ് എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ കടനാട് സ്വദോശികളാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള വീട്ടിലേയ്ക്ക് കയറി. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്‌