ഐപിഎല്ലില്‍ റോയന്‍ ചലഞ്ചേ‍ഴ്സ് ബാംഗളൂരിനെതിരേ ഡല്‍ഹി ക്യാപിറ്റല്സിന് 4 വിക്കറ്റ് വിജയം. 150 റണ്സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 7 പന്തുകൾ ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.

50 പന്തില്‍ 67 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ മികവിലാണ് ഡല്‍ഹി വിജയം നേടിയത്. നേരത്തെ റോയന്‍ ചലഞ്ചേ‍ഴ്സ് നിശ്ചിത ഒാവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്.

വിരാട് കോഹിലി 41 റണ്‍സും മൊയീന്‍ അലി 32 റണ്‍സുമെടുത്തു. ഡല്‍ഹിക്കായി റബഡ നാല് വിക്കറ്റ് വീ‍ഴ്ത്തി.