ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്ന വാദം കേരളത്തിലും നടപ്പിലായെന്ന് കോടിയേരി ബാലകൃഷ്ണന്‍

മത്സരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണെങ്കിലും പ്രേമചന്ദ്രന്‍ സംഘികള്‍ക്ക് പ്രിയങ്കരനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മത്സരിക്കുന്നത് യുഡിഎഫിനാണെങ്കിലും ബിജെപി മനസ്സ്.തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ എവിടേയും മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ ഇല്ലെന്നും കോടിയേരി ചൂണ്ടികാട്ടി.

കൊല്ലം ചാത്തന്നൂരിലും അയത്തിലും നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇരട്ട രാഷ്ട്രീയം പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ അഭിസംബോധന ചെയ്തത്.

കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ ഇടതുപക്ഷത്തിന് കരുത്തുണ്ടാവണം അതിന് കേരളത്തില്‍ നിന്ന് ഇടത് എംപിമാര്‍ ലോക്‌സഭയില്‍ എത്തണമെന്നും ഉത്തരേന്ത്യയില്‍ മൃദു ഹിന്ദുത്വ സമീപനവും വയനാടില്‍ മതേതരത്വവും അവകാശപെടുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നും കോടിയേരി ചോദിച്ചു.

ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്ന വാദം കേരളത്തിലും നടപ്പിലായെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News