കേന്ദ്ര സര്‍ക്കാരിന്റെ അവഗണന മൂലം വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി പ്രതിസന്ധിയില്‍

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന മൂലം വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി പ്രതിസന്ധിയില്‍. ആറു മാസത്തിലധികമായി തൊഴിലാളികള്‍ക്ക് ശമ്പളമില്ല.

സംസ്ഥാന സര്‍ക്കാരിന് ഗണ്യമായ മുതല്‍മുടക്കുള്ള സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുമെന്ന പിടിവാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍.

വിദേശരാജ്യങ്ങളില്‍നിന്നുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതി മൂലം തകര്‍ച്ചയിലായ എച്ച് എല്‍ എല്ലിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പകരം കമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര നീക്കം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കാത്തതിനാല്‍ ഇവിടുത്തെ ഉത്പാദനം നിലച്ചിട്ട് മൂന്നുമാസമായി. ആറു മാസമായി ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ ദുരിതത്തിലാണ്.

്എച്ച് എന്‍ എല്‍ ഏറ്റെടുക്കാമെന്ന നിലപാടുമായി കേന്ദ്ര ഗവണ്‍മെന്റിനെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ലേലത്തില്‍ പങ്കെടുക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്.

ഫാക്ടറിക്കായി 600 ഏക്കറിലധികം ഭൂമി നല്‍കിയത് കേരള സര്‍ക്കാരാണ്. ഈ ഭൂമിയുടെ വില്‍പ്പനയാണ് കമ്പനി സ്വകാര്യവല്‍കരണത്തിന്റെ മറവില്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.

നിലവിലെ എം പി ജോസ് കെ മാണി, രാജ്യസഭാ യിലേക്ക് ചേക്കേറിയതോടെ പ്രതിസന്ധി ഘട്ടത്തില്‍ എച്ച് എല്‍ എല്ലിന് വേണ്ടി സംസാരിക്കാന്‍ ജനപ്രതിനിധി ഇല്ലാത്തതും തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News