നാടുണര്‍ത്തി കണ്ണൂരിന്റെ വികസന നായിക പി കെ ശ്രീമതി ടീച്ചറുടെ മൂന്നാം ഘട്ട പര്യടനം തുടങ്ങി

നാടുണര്‍ത്തി കണ്ണൂരിന്റെ വികസന നായിക പി കെ ശ്രീമതി ടീച്ചറുടെ മൂന്നാം ഘട്ട പര്യടനം തുടങ്ങി.

സ്‌നേഹോഷ്മള വരവേല്‍പ്പാണ് ശ്രീമതി ടീച്ചര്‍ക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. എല്‍ ഡി എഫ് പ്രചരണ റാലികളിലും വന്‍ ജന പങ്കാളിത്തമാണ് ഉണ്ടാകുന്നത്.

കണ്ണൂരിന് ശ്രീമതി മതിയെന്ന് ആഹ്ലാദരവം മുഴക്കിയാണ് ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്നത്.

ശ്രീമതി ടീച്ചറുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം കണ്ണൂരിന്റെ വികസന നായികയെ കാണാനും വിജയാശംസകള്‍ നേരനും നിരവധി പേര്‍ കാത്തു നില്‍ക്കുന്നു.

ശ്രീമതി ടീച്ചറുടെ വികസന നേട്ടങ്ങള്‍ എത്താത്ത ഒരു പ്രദേശം പോലും കണ്ണൂരില്‍ ഇല്ല.എം പി എന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് ഈ സ്വീകരണമെന്ന് ശ്രീമതി ടീച്ചര്‍.

അഴീക്കോട് നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്.22 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.

വിവിധ കേന്ദ്രങ്ങളില്‍ വാദ്യമേളവും വെടിക്കെട്ടും തനത് കലാരൂപങ്ങളുമായാണ് നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.മൂന്നാം ഘട്ട പര്യടനവും ആരംഭിച്ചതോടെ ശ്രീമതി ടീച്ചേര്‍പ്രഖ്ചരണത്തില്‍ വ്യക്തമായ മേധാവിത്തം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here