ഒരിക്കല്‍ തമിഴ്‌നാടിനെ ഒന്നാകെ വിറപ്പിച്ച സീരിയല്‍ കില്ലറായിരുന്ന ഓട്ടോ ശങ്കര്‍ തിരിച്ചെത്തി. ഓട്ടോ ശങ്കറിന്റെ ഖഥ പറയുന്ന പുതിയ വെബ് സീരിസിലൂടെയാണ് ക്രൂരതയുടെ പര്യായമായ ശങ്കറിന്റെ തിരിച്ചു വരവ്.

സീ 5 ആണ് ശങ്കറിനെ തിരികെ എത്തിക്കുന്നത്. ശങ്കറായി അഭിനയിക്കുന്നത് മലയാളിയായ അപ്പാനി ശരത് ആണ്. സീരിസിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ഈ മാസം 23 മുതല്‍ പരമ്പര സീ 5 ല്‍ ലഭ്യമാകും.

സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതിന് ശേഷം കൊന്ന് കത്തിച്ചു കളയുന്ന ഒരു കൂട്ടത്തിന്റെ തലവനായിരുന്നു ഓട്ടോശങ്കര്‍.