ഇന്നലെ വരെ കളക്ടര്‍ അനുപമ ആയിരുന്നവര്‍ ഇന്ന് മുതല്‍ ചിലര്‍ക്ക് അനുപമ ക്ലിന്‍സണ്‍ ജോസഫായി മാറി. തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചട്ടലംഘനം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് എതിരെ രംഗത്ത് വന്നതിന് ശേഷം ആണ് സംഘപുത്രന്മാര്‍ക്ക് കളക്ടര്‍ അനുപമ ക്രിസ്ത്യാനി അനുപമ ജോസഫ് ആയത്.
ഇതിനെതിരെ പ്രതിഷേധ സൂചകമായ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നിശിത വിമര്‍ശകനായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റേതാണ് പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണരൂപം
കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്.
വിജയ് അവര്‍ക്കുമാത്രം ജോസഫ് വിജയ് ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.
ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.
പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുന്‍പുതന്നെ പേരുകൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.
തന്റെ ജോലിയാണു ചെയ്തത്, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here