ബാര്‍ കോഴ കേസില്‍ കോടതി വിധിക്കെതിരെ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രാഥമികവാദം നടന്നിരുന്നു. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

മുന്‍കൂര്‍ അനുമതിയോടെ തുടരന്വേഷണം നടത്താമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. തുടരന്വഷണത്തിന് മുന്‍കൂര്‍ അവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി വി എസ് അച്ചുതാനന്ദനും ബിജു രമേശും സമര്‍പ്പിച്ച ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here