പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ തിമിംഗലം തിരിച്ചെത്തി; സന്തോഷത്തില്‍ ശാസ്ത്രലോകം : വീഡിയോ

2008ല്‍ കുഞ്ഞായിരുന്നപ്പോ ഗവേഷകരുടെ കണ്ണില്‍ പെട്ട തിമിംഗലും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

ഈ തിമിംഗലത്തിന്റെ പ്രത്യേകത എന്തെന്നല്ലെ, തൂവെള്ള നിറത്തിലുള്ള അപൂര്‍വയിനം തിമിംഗലം ആണ് ഇത്. ശാസ്ത്രലോകത്തിനൊപ്പം സോഷ്യല്‍ ലോകവും ഇപ്പോള്‍ സന്തോഷത്തിലാണ്.

മെക്‌സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂര്‍വമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്.

ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്കും വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്റുകള്‍ അഥവാ മെലാനിന്റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News