ജനത്തിന് കാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ജനപ്രതിനിധി ആകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ജനത്തിന് വേണ്ടി ഒന്നും ചെയ്യാത്ത മന്ത്രിയെ കിട്ടിയിട്ട് എന്താണ് കാര്യം : കനയ്യ കുമാര്‍

ഗംഗയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കനയ്യ കുമാറിന്റെ ബഗുസരായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരെ ആഴത്തില്‍ വേരോട്ടമുള്ള മണ്ണാണ് ഇത്. അവിടെത്തെ സ്ഥാനാര്‍ത്ഥിയാണ് സിപിഐയുടെ ഫയര്‍ ബ്രാന്റ് ആയ കനയ്യ കുമാര്‍.

താന്‍ അവിടെ വിജയിച്ചു കയറുമെന്നോ ബിജെപിയെ മുച്ചോടെ തകര്‍ക്കുമെന്നൊന്നും കനയ്യ വെല്ലുവിളികള്‍ നടത്തുന്നില്ല. അയാള്‍ മത്സരിക്കുന്നതിന് പോലും വ്യക്തമായ നിലപാട് പറയാന്‍ അദ്ദേഹത്തിന് ഉണ്ട്.

“ഇവിടെ ജനിച്ചപ്പോള്‍ ഒരിക്കലും കരുതിയില്ല ജെഎന്‍യുവില്‍ എത്തുമെന്ന്, അവിടെ എത്തിയപ്പോള്‍ കരുതിയില്ല ഒരു പ്രസംഗം കൊണ്ട് പ്രസിഡന്റ് ആകുമെന്ന്, ഒരിക്കലും കരുതിയില്ല മോദിക്കെതിരെ പ്രസംഗിച്ചത് കൊണ്ട് ജയിലിലാകുമെന്ന് അതുപോലെ സാഹചര്യങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോഴാണ് മത്സരിക്കാനും തോന്നിയത്.” കനയ്യ പറയുന്നു.

“നമ്മുടെ പ്രചരണത്തില്‍ സത്യസന്ധതയുണ്ടെങ്കില്‍ ഒരുപാട് കാശൊന്നും ആവശ്യമില്ല. ഈ രാജ്യത്തെ 120 കോടി ജനങ്ങള്‍ തനിക്ക് ഒരോ രൂപ വച്ചു തന്നാല്‍ തനിക്ക് 120 കോടി രൂപ കിട്ടും, ആ രീതിയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധം അവരുടെ കാശ് കൊണ്ട് തന്നെ നടക്കട്ടെ, അതിന് ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ പണവും ആവശ്യമില്ല.”

ക്രൗണ്ട് ഫണ്ടിങ്ങിലുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി 40 ലക്ഷത്തിലധികം രൂപ കനയ്യയും കൂട്ടരും നേടിക്കഴിഞ്ഞു.

ജെഎന്‍യു ഒന്നാം റാങ്ക് നേടിയ ആണ് കനയ്യ പുറത്തിറങ്ങിയത്. പ്രൊഫസര്‍ ആകണമെന്ന് ആഗ്രഹച്ചിരുന്ന ആളാണ് കനയ്യ, അതു മാറ്റിവെച്ചാണ് അദ്ദേഹം ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയത്.

1967 ലാണ് ബഗസുരയില്‍ സിപിഐ അവസാനമായി വിജയിച്ചത്. പിന്നീട് 2009ല്‍ രണ്ടാം സ്ഥാനത്ത് എത്തി. ഇത്തവണ ഗ്രൗണ്ട് വര്‍ക്കില്‍ ബിജെപിയെക്കാള്‍ മുന്നില്‍ സിപിഐ ആണെന്നാണ് കനയ്യയുടെ അവകാശവാദം.

2014 ല്‍ യുവത്വം ബിജെപി സര്ക്കാര്‍ എത്തിയാല്‍ പഠിച്ചിറങ്ങി കഴിഞ്ഞാല്‍ ഉടന്‍ ജോലി കിട്ടുമെന്ന് കരുതിയിരുന്നതായും അതിപ്പോള്‍ മാറിയതായും കനയ്യ പറയുന്നു. ഇക്കോണണിക് ഗ്രോത്ത് ഡാറ്റയില്‍ മാത്രമേ ഉള്ളവെന്നും പുറത്തെ സ്ഥിതി വളരെ ദയനീയമാണെന്നും കനയ്യ വ്യക്തമാക്കുന്നു.

ബിജെപി സര്‍ക്കാര്‍ ആദ്യം ആക്രമിച്ചത് ഇന്‍സ്റ്റിറ്റിയൂഷനുകളെ ആണ്. കാരണം ഇവരുടെ ദുര്‍ഭരണത്തിനെതിരെ ആദ്യം രംഗത്ത് എത്തിയവര്‍ അവരാണ്. ബിജെപിക്കെതിരെ നിന്നവരെ അവര് നക്‌സലുകളും അര്‍ബന്‍ മവോയിസ്റ്റകളുമാക്കി മാറ്റിയതായി ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News