നിത്യാമേനോന്റെ പിറന്നാള്‍ ആഘോഷിച്ച് ജെബി ജംഗ്ഷന്‍

പരിസരം മറന്നു പൊട്ടിച്ചിരിക്കുന്ന, കുസൃതികാട്ടുന്ന കണ്ണില്‍ പ്രണയം നിറച്ചും ഒളിച്ചും വിസ്മയം കാട്ടുന്ന നിത്യ മേനോന്‍, തെന്നിന്ത്യന്‍ ചിത്രങ്ങളിലെ താരനിരയിലേക്ക് അഭിനയമികവിലൂടെ സ്വന്തമായി ഇടം കണ്ടെത്തുകയായിരുന്നു.

മെര്‍സല്‍ പോലെയുള്ള കൊമേര്‍ഷ്യല്‍ സിനിമകളും, ഓക്കേ കണ്മണിപോലെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും, പ്രാണ പോലെയുള്ള ഏക കഥാപാത്രങ്ങളും നിത്യ ഒരേപോലെ ഏറ്റെടുത്തു. ആക്ഷനും കട്ടിനുമിടയില്‍ മറ്റൊരാളായി മാറുന്ന നിത്യ മാജിക്കിനെ കുറിച്ച് നിത്യ അഭിനയിച്ച സിനിമകളിലെ സംവിധായകര്‍ പറയാറുണ്ട്.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ സജീവമാവുകയാണ് ഇപ്പോള്‍ നിത്യ. ഹിന്ദി ചിത്രം ഉടനെ പുറത്തിറങ്ങും. തമിഴില്‍ ജയലളിതയുടെ ബയോപിക്കിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മാത്രമല്ല, മറാത്തി, ബംഗാളി ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കും.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് നിത്യ ഈ വിശേഷങ്ങള്‍ പങ്കു വച്ചത്. ഈ വിശേഷങ്ങള്‍ക്കിടയില്‍ പിറന്നാള്‍ മധുരവും നിത്യ മേനോന്‍ പങ്കിട്ടു. ഇന്ന്, ഏപ്രില്‍ എട്ടിന് നിത്യയുടെ പിറന്നാള്‍.

ആദ്യമായാണ് കേക്ക് മുറിച്ചൊരു പിറന്നാള്‍ ആഘോഷം എന്നാണ് നിത്യ ജെബി ജംഗ്്ഷനിലെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞത്.

നിത്യ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ ഏപ്രില്‍ 18നും 19നും രാത്രി ഒന്‍പത് മണിക്ക് കൈരളി ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News