ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രചരണത്തിന്; രംഗത്തിറങ്ങുന്നത് രണ്ടു ലക്ഷം യുവജനങ്ങള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രചരണത്തിനിറങ്ങി.

തിങ്കള്‍, ചൊവ്വ, ബുധന്‍ തീയതികളിലായി രണ്ടു ലക്ഷം യുവജനങ്ങളാണ് പ്രചരണവുമായി രംഗത്തിറങ്ങുന്നത്.

ഈ മാസം പന്ത്രണ്ട് മുതല്‍ യുവജന വഞ്ചന തുറന്നു കാട്ടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച് സംഘടിപ്പിക്കും.

ബൂത്ത് തലത്തില്‍ യുവജന കണ്‍വന്‍ഷനുകള്‍ ചേര്‍ന്നാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗീയതയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയും രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസരവാദ നിലപാട് തുറന്നുകാട്ടിയുമാണ് സ്‌ക്വാഡുകള്‍ ഭവന സന്ദര്‍ശനം നടത്തുന്നത്.

ഡിവൈഎഫ്‌ഐ, എഐവൈഎഫ് തുടങ്ങി യുവജനസംഘടനകളില്‍ നിന്നായി രണ്ടു ലക്ഷം യുവജനങ്ങളാണ് പ്രചരണവുമായി രംഗത്തിറങ്ങിയത്.

ഇതിനോടകം തന്നെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനം സംസ്ഥാനത്താകെ സംഘടിപ്പിച്ചു. യൂത്ത് പാര്‍ലമെന്റ്, കലാജാഥകള്‍, വിളംബര റാലികള്‍, യുവതി സംഗമം, കൂട്ടയോട്ടം ഉള്‍പ്പെടെയുള്ള പരിപാടിക്ക് വലിയ പിന്തുണയാണ് യുവാക്കളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നെടുമങ്ങാട് നടന്ന ഭവന സന്ദര്‍ശനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമും എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News