നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണോ. എന്തായാലും നിങ്ങള്‍ ഈ ചിത്രം ഒന്ന് ശ്രദ്ധിക്കുക.

ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും സന്ദേശവുമാണ് ഈ ചിത്രം. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സംഭവിക്കാവുന്ന, പ്രത്യേകിച്ച് സ്ത്രീ യാത്രക്കാര്‍ക്ക് സംഭവിക്കാവുന്ന അപകടത്തിന്റെ ദൃശ്യമാണ് കൂത്തുപറമ്പിലെ എംസിവി ചാനല്‍ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ചിരിക്കുന്നത്.

ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയുടെ ഷാള്‍ ടയറില്‍ കുടുങ്ങുന്നതും യുവതി റോഡിലേക്ക് മലര്‍ന്നടിച്ചു വീഴാന്‍ തുടങ്ങുന്നതുമായ ദൃശ്യങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു നിമിഷത്തെ അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെട്ടതും വന്‍ അപകടങ്ങള്‍ ഉണ്ടായതുമായ നിരവധി സംഭവങ്ങള്‍ നമുക്കിടയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രസക്തി ഇത്രമാത്രം വര്‍ദ്ധിച്ചതും. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് എംസിവിയുടെ കുറിപ്പ് ഇങ്ങനെ:

ഒരിക്കലും ഇത് ചെറിയൊരു കാര്യമാണെന്ന് പറഞ്ഞ് തള്ളി കളയരുത് ..
ഒരു ജീവന്‍ വരെ നഷ്ടപ്പെടുന്ന ഒന്നാണ്.. അമ്മയായിട്ടും പെങ്ങളായിട്ടും ഭാര്യയുമായിട്ടൊക്കെ പോവുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്…

ബൈക്കില്‍ പോവുമ്പോള്‍ ഷാളോ, സാരിയോ, വസ്ത്രത്തിന്റെ താഴ് ഭാഗമോ നീളം കൂടുതലാണെല്‍ അത് മാക്‌സിമം ഒതുക്കി പിടിക്കാന്‍ നോക്കുക ഇല്ലെങ്കില്‍ അത് ബൈക്കിന്റെ ടൈറില്‍ കുടുങ്ങി പുറകോട്ടു മലന്ന് അപകടം ഉണ്ടാകും..

അത് മാക്‌സിമം ശ്രദ്ധിക്കാന്‍ നോക്കുക.. ഇങ്ങനെ ഉള്ള അപകടങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനവധി നടക്കുന്നുണ്ട് എലാരുടെയും ശ്രദ്ധയില്‍പെടുക ഓരോ നല്ല തോന്നലുകളും ജീവന്റെ തുടുപ്പുകള്‍ ആണ്.