മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂലായ് 14-നാണ് ഫൈനല്‍.

സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് ലോകകപ്പ് ടീമിനെ 15ന് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

ബി സി സി ഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 15ന് മുംബൈയില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിനുശേഷം നടക്കുന്ന പ്രത്യേക യോഗത്തിലായിരിക്കും ലോകകപ്പ് ടീം തിരഞ്ഞെടുപ്പ്.

ഐപിഎല്ലിലെ ഇതുവരെയുള്ള മൽസരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന.

ബാറ്റിങ്ങിൽ നാലാം നമ്പർ സ്ഥാനത്തുൾപ്പെടെ കളിപ്പിക്കേണ്ട താരങ്ങളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് ഐ പി എല്ലിലെ പ്രകടനവും പരിഗണിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി ഈ മാസം 23 ആണ്.