സിപിഐഎമ്മിന്‍റെ കലാജാഥയ്‌ക്കെതിരെ ആര്‍.എസ്.എസ്. ആക്രമണം

സിപിഎംന്റെ കലാജാഥയ്‌ക്കെതിരെ ആര്‍.എസ്.എസ്. ആക്രമണം. പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനിടെ സിപിഐഎം നേതാവിന് മര്‍ദ്ദനമേറ്റു.

കടവൂര്‍ ടി.എസ്.എസ് ലൈബ്രറി പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ രവീന്ദ്രന്‍ നായര്‍ക്കു മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കൊല്ലം പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കലാജാഥയ്ക് നേരെയായിരുന്നു സംഘപരിവാര്‍ ആക്രമണം

ബാലസംഘത്തിന്റെ നേതൃത്വത്തില്‍ കടവൂര്‍ ജംഗ്ഷനില്‍ അവതരിപ്പിച്ച കലാജാഥയിലാണ് ആക്രമണം ഉണ്ടായത്. കലാജാഥ ആരംഭിച്ചപ്പോഴാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ള സംഘത്തിന് നേരെ 8 ഓളം വരുന്ന ആര്‍.എസ്.എസ് സംഘം അക്രമം നടത്തിയത്.

കടവൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശ്രീകുമാര്‍ , ബിനു കെ രാജ്,നന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ സംഘംമാണ് പെണ്‍കുട്ടികള്‍ക്കുനേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ആക്രമണം തടയാനെത്തിയ കടവൂര്‍ ടി.എസ്.എസ്. ലൈബ്രറി പ്രസിഡന്റും സിപിഎം ലോക്കല്‍കമ്മിറ്റി അംഗവുമായ രവീന്ദ്രന്‍ നായര്‍ക്കു മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News