കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി.

റിട്ട് ഹര്‍ജി നിലനില്‍ക്കില്ലന്നും പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്.

സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല.

ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഹര്‍ജി നില നില്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കി.

സരിതയുടെ ഹര്‍ജികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലാണന്നും
ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹര്‍ജി ഉചിതമായ ഫോറത്തില്‍ നല്‍കാന്‍ കോടതി സരിതയോട് നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് ഷാജി പി ചാലിയാണ് ഹര്‍ജികള്‍ പരിഗണിച്ചത്.