തലസ്ഥാനത്ത് ദൂരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം അഴുകിയ നിലയില്‍ ; കൊലപാതകമെന്ന് സംശയം

തലസ്ഥാനത്ത് ദൂരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വട്ടപ്പാറ സ്വദേശിനി സുശീല (62)യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നെങ്കിലും സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News