കെഎം മാണി: റെക്കോര്‍ഡുകളുടെ തോഴന്‍

റെക്കോഡുകളുടെ തോ‍ഴനായിരുന്നു എന്നും കെ എം മാണി എന്ന കരിങ്ങോഴക്കൽ മാണി.സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ചതും ധനമന്ത്രിയായതും ഏറ്റവും കൂടുതൽ തവണ മന്ത്രിയാതും മാണിയാണ്.

1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ജനവിധി തേടിയപ്പോഴെല്ലാം പാലായിലെ ജനം മാണിക്കൊപ്പമായിരുന്നു. തന്‍റെ ജനത തന്നോടപ്പമുണ്ടാകുമെന്ന ആത്മവിശ്വാസമാണ് കെ എം മാണിയെ വ്യത്യസ്ഥനാക്കിയത്.

പാര്‍ലമെന്‍ററി ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടമാണ് ഏറ്റവും കൂടുതല്‍ തവണ സഭ കണ്ട ഏക നേതാവ് എന്ന മാണിയുടെ പ്രത്യേകത.

പാലാക്കാരനെന്ന കേര‍ളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി എന്ന വ്യക്തിക്കപ്പുറം ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തത് സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന വിശേണമാണ് കെ എം മാണിയെ വേറിട്ട രാഷ്ട്രീയപ്രവർത്തകനാക്കുന്നത്.

തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം ഏഴ് നിയമസഭകളിൽ മന്ത്രിയായി 13 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് അവതരണത്തിന്‍റെ കണക്ക് എടുക്കുമ്പോള്‍ കെ.എം മാണിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും ഉണ്ട്.രണ്ട്പേരും പതിമൂന്ന് തവണയാണ് സംസ്ഥാനങ്ങൾക്ക് വേണ്ടി ബജറ്റ് അവതരിപ്പിച്ചത്.

മാണിയുടെ2015 മാർച്ച് മാസത്തിലെ ബജറ്റവതരണം ഏറെ കോളിളക്കം സൃഷ്ടിച്ചു.ബാർക്കോ‍ഴക്കേസിൽ ആരോപണ വിദേയനായ മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ പ്രതിപക്ഷത്തിന്‍റെ ചങ്ങല ഭേദിച്ച് മാണി എന്ന രാഷ്ട്രീയ ചാണക്യൻ ബജറ്റ് അവതരിപ്പിച്ചു.

ബജറ്റ് വിറ്റു പണമുണ്ടാക്കിയെന്ന് ആരോപണം പേറുന്ന മാണി ബജറ്റ് അവതരിപ്പിക്കേണ്ടെന്ന് രാഷ്ട്രീയകേരളം പറഞ്ഞപ്പോ‍ഴും മാണി കുലുങ്ങിയിട്ടില്ല.പലതവണ രാഷ്ട്രീയമായി തിരിച്ചടികള്‍ നേരിട്ടെങ്കിലും പാലാക്കാര്‍ തങ്ങലുടെ മാണിസാറിനെ തളളിപറഞ്ഞിട്ടില്ല.

ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും 2016ലും പാലയില്‍ നിന്ന് മാണി ജയിച്ച് സഭയിലെത്തിയതും പിന്നീട്, യുഡിഎഫ് വിട്ട്സഭയില്‍ പ്രത്യേക ബ്ളോക്കില്‍ ഇരുപ്പുറപ്പിച്ചതും മാണിയെന്ന രാഷ്ട്രീയക്കാരന്‍റെ തന്ത്രമായി കാണാം.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട കെ.എം മാണി 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയും പരാജയമറിഞ്ഞിട്ടില്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News