തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരുടെ അഭിപ്രായം ആരായുന്നത് നിത്യ കാഴ്ചയാണ് മിക്കവാറും കന്നി വോട്ടര്‍മാരുടെ അഭിപ്രായമാണ് നമ്മള്‍ ആരായുക.

ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നും എന്തിനെന്നും ഒരു അമ്മുമ്മ പറയുന്നത് കേള്‍ക്കു.. ഓര്‍മ്മ വച്ചപ്പോ മുതല്‍ ഞാന്‍ കാണണതാണ് കമ്മ്യൂണിസ്റ്റ്കാരെ എന്റെ വോട്ട് ഞാന്‍ അവര്‍ക്കെ ചെയ്യത്തുള്ളു.

കോണ്‍ഗ്രസിന് ചെയ്യാന്‍ എനിക്ക് സൗകര്യം ഇല്ല എന്നെ ഇറക്കിവിട്ടാലും എന്റെ വോട്ട് കമ്യൂണിസ്റ്റുകാര്‍ക്കാണ്.

അവരാണ് ഈ നാടിനെ ഇങ്ങനെ ആക്കിയത് അവരില്ലായിരുന്നെങ്കില്‍ കാണായിരുന്നു. കോണ്‍ഗ്രസ്‌കാര് ഭരിച്ചപ്പോ നമ്മള്‍ കണ്ടതല്ലെ എന്തായിരുന്നു അവസ്ഥ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍