രാഷ്ട്രീയത്തിനുപരിയായ വ്യക്തിപ്രാഭവത്തിന്റെ ഉടമയായിരുന്നു ശ്രീ. കെ.എം. മാണി. എല്ലാ രാഷ്ടീയ മതസാമുദായിക സാമൂഹ്യ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

പ്രത്യേകമായും കര്‍ഷകസമൂഹത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയെന്ന നിലയില്‍ പല നല്ല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ആറ് പതിറ്റാണ്ടിന്റെ വ്യക്തിബന്ധം ശ്രീ. കെ.എം. മാണിയുമായി ഉണ്ടായിരുന്നത് അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.