സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃക; കേരള സർക്കാരിന്റെ മാതൃകയിൽ കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കണം: ബൃന്ദ കാരാട്ട്

ജനക്ഷേമപ്രവർത്തനത്തിൽ മാതൃകയായ കേരള സർക്കാരിന്റെ മാതൃകയിൽ കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

എൽഡിഎഫ്ണ സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനാപുരത്തും ചടയമംഗലം നിലമേലിലും വനിതാ പാർലമെന്റും കൊല്ലം പോളയത്തോട് പൊതുയോഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃകയാണ്. എന്നാൽ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനു കീഴിൽ സ്ത്രീകളും ദളിതരും മതന്യൂനപക്ഷങ്ങളും കടുത്ത ആക്രമണങ്ങളാണ് നേരിടുന്നത്. ഇതിനോട് പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. സംഘപരിവാർ തീവ്ര ഹിന്ദുത്വമാണെങ്കിൽ കോൺഗ്രസ് മൃദുഹിന്ദുത്വ നയമാണ് സ്വീകരിക്കുന്നത്

രാജ്യത്ത് ഓരോ മണിക്കൂറിലും നാല് സ്ത്രീകൾ വീതം അക്രമിക്കപ്പെടുന്നു. അഞ്ചുവർഷത്തെ മോഡി ഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 82 ശതമാനമായി വർധിച്ചു. ഇത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരും സംഘപരിവാറും സ്വീകരിച്ചത്.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാരും വലിയ ഭീതിയിലാണ്. മതന്യൂനപക്ഷങ്ങളുടെ 750 പള്ളികൾ തകർത്തു. പശുവിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും യുവാക്കളെ ജയിലിലിടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തകർത്തു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്ല നിശബ്ദത പാലിക്കുകയാണ്.

ബിജെപിയുടെ അതേ നയങ്ങൾ തന്നെയാണ് കോൺഗ്രസും തുടരുന്നത്. ബാബറി മസ്ജിദ്, ഗോവധം തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സർക്കാരുകളുടെ അതേനയം തന്നെയാണ് കോൺഗ്രസ് സർക്കാരുകളും സ്വീകരിക്കുന്നത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യത്തിന്റെ ഭണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം.

മതനിരക്ഷേതയും ജനാധിപത്യവും മുറുകെപ്പിടിക്കാൻ ഇടതുപക്ഷം വിജയിക്കണം. 2004 –ലെ യുപിഎ സർക്കാർ ഇതിന്പ ഉദാഹരണമാണ്. തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന് ശക്തിയുള്ളതുകൊണ്ടാണ് നടപ്പായത്. പദ്ധതിയിൽ കോൺഗ്രസ് വെള്ളം ചേർക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ അഞ്ചുവർഷം അധികാരത്തിലിരുന്ന ബിജെപി സർക്കാർ പദ്ധതിയാകെ തുരങ്കം വയ്ക്കാനാണ് ശ്രമിച്ചത്.

കോർപറേറ്റുകളുടെ 12ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ കേന്ദ്രം കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങൾ നടത്തിയത് ഇടതുപക്ഷം മാത്രമാണ്.

ഈ സമയത്തെല്ലാം നിശബ്ദമായിരുന്ന കോൺഗ്രസ് ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളുമായി ഇറങ്ങിയിരിക്കയാണ്. മോഡിയുടേത്ര തട്ടിപ്പ് സർക്കാരായിരുന്നെങ്കിൽ കോൺഗ്രസിന്റെ പ്രകടനപത്രികയും തട്ടിപ്പാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News