യുവ തലമുറ നെഞ്ചിലേറ്റിയ പ്രിയ താരം സണ്ണി വെയിന്‍ വിവാഹിതനായി. താരം ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ കല്ല്യാണക്കാര്യം അറിയിച്ചത്. രഞ്ജിനിയാണ് താരത്തിന്റെ വധു. രാവിലെ ആറ് മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും വധുവിന്റെയും വരന്റെയും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ താരം അജു വര്‍ഗീസും ഫെയ്‌സ്ബുക്കിലൂടെ താരത്തിന്റെ വിവാഹക്കാര്യം പുറത്തുവിട്ടു.