എംപി ഫണ്ട് വിനിയോഗത്തെച്ചൊല്ലി രാഹുല്‍ഗാന്ധിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് അമേഠിയില്‍ ഉയരുന്നത്. കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി പോലും എംപി ഫണ്ടിലൂടെ രാഹുലിന് ആവിഷ്‌കരിക്കാനായില്ല. 5 വര്‍ഷത്തിനിടെ നിര്‍മ്മിച്ച പൊതുശൗചാലയങ്ങളുടെ എണ്ണം ഒന്ന് മാത്രം. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആസ്ഥാനത്തിനകത്ത് തന്നെ നിര്‍മ്മിച്ചത് 6 സോളാര്‍ ലൈറ്റുകള്‍. രാഹുലിന്റെ ഫണ്ട് വിനിയോഗത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.