ബാര്‍ കോഴക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു; നടപടി മാണിയുടെ മരണത്തെത്തുടര്‍ന്ന്

ബാര്‍ കോഴ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.

കേസിലെ ഏക പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്ന കെ എം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം.

വിഎസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി തീര്‍പ്പാക്കിയത്. കെ എം മാണിക്ക് എതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.

മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടണം എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വി എസും ബിജു രമേശും ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസ് ആണിതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കെ എം മാണി നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ മാണിയുടെ മരണത്തോടെ ഈ ഹര്‍ജികളിലെ തുടര്‍നടപടികളെല്ലാം കോടതി അവസാനിപ്പിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News