4 വയസുള്ളപ്പോള്‍ അമ്മയുടെ ഘാതകനെ കുറിച്ച് പറഞ്ഞു, 24-ാമത്തെ വയസില്‍ അത് തെളിയിച്ചു

ഇരുപത് വര്‍ഷം മുന്‍പ് ഒരു നാലു വയസുകാരന്‍ തന്റെ കാണാതായ തന്റെ അമ്മയെ അച്ഛന്‍ അപായപ്പെടുത്തിയിരിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് ആ നാലു വയസുകാരന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. ഇന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം അതെ മകന്‍ തന്നെ തന്റെ അമ്മയെകൊന്നത് അച്ഛനാണെന്ന് തെളിയിച്ചു.

4 വയസുവരെ ആണ് ആരോണ്‍ അയാള്‍ക്കൊപ്പം ആ വീട്ടില്‍ താമസിച്ചത്. പിന്നീട് അമ്മയുടെ തിരോധാനത്തിന് ശേഷം ഇവര്‍ തമ്മില്‍ പിരിഞ്ഞു. വളര്‍ന്ന് വലുതായതിന് ശേഷം ആ വീട് ആരോണ്‍ തന്നെ സ്വന്തമാക്കി. വീട് പുതുക്കി പണിയുന്നതിന് ഇടയിലാണ് സ്വിമ്മിങ് പൂളില്‍ നിന്നും ഇവര്‍ക്ക് പഴകിയ മൃതദേഹത്തിന്റെ അവശിഷ്ടം ലഭിച്ചത്.

പരിശോധനയില്‍ ഇത് ആരോണിന്റെ അമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് ആരോണിന്റെ അച്ഛന്‍ കുടുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News