മമ്മൂട്ടിയുടെ മധുരരാജ പുറത്തിറങ്ങാന്‍ ഇനി രണ്ടു ദിവസങ്ങള്‍ കൂടിയാണുളളത്. മെഗാസ്റ്റാറിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായി എപ്രില്‍ 12നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

മമ്മൂട്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വലിയ തുകയ്ക്ക് വിറ്റുപോയതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ പുതിയ ചാനലായ സീ നെറ്റ്വര്‍ക്കാണ് 14 കോടി മുടക്കി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മധുരരാജയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമിനാണ്.

ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് മമ്മൂക്കയുടെ ചിത്രമൊരുക്കിയിരിക്കുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച സിനിമയില്‍ വമ്ബന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ടീസറിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും പിന്നാലെയായിരുന്നു മധുരരാജയുടെ ട്രെയിലറും ഇറങ്ങിയിരുന്നത്