മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ ആണ് 197 റണ്‍സ് നേടിയത്. ക്രിസ് ഗെയില്‍ 63 റണ്‍സെടുത്തു.

രോഹിത് ശര്‍മ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയില്‍ ആയിരുന്നു പഞ്ചാബിന്റെ ബാറ്റിങ്.