സംസ്ഥാനത്ത് സൂര്യാഘാത സൂര്യാതപ മുന്നറിയിപ്പ് നാളെ വരെ തുടരും

സംസ്ഥാനത്ത് സൂര്യാഘാത സൂര്യാതപ മുന്നറിയിപ്പ് നാളെ വരെ തുടരും. 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതെസമയം, ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും ഇതെരീതീയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

നാളെ വരെ സൂര്യാഘാത സൂര്യാതപ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പുകളുടെ എന്‍ജിയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലകളില്‍ പ്രത്യേക ടീം രൂപീകരിക്കാന്‍ തീരുമാനമായി.നിലവില്‍ സംസ്ഥാനത്ത് 306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം കിയോസ്‌കുകളില്‍ എത്തിച്ച് വിതരണം നടത്തിവരികയാണ്.

ഇത് കൃത്യമായ രീതീയില്‍ മേല്‍നോട്ടം നടത്തണമെന്നും ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News