മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പാണ്.

ഏപ്രില്‍ പന്ത്രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. തിയേറ്ററുകളിലേക്ക് കൂട്ടമായി ആരാധകരെ എത്തിക്കാനും ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കാനും തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

അതേസമയം പേരന്‍പ്, യാത്ര എന്നേി ചിത്രങ്ങള്‍ ചെയ്തു നില്‍ക്കുന്ന സമയത്ത് എന്തിനാണ് ഇങ്ങനെ ഒരു ചിത്രം എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് മറുപടി പറയുകയാണ് തിരക്കാഥാകൃത്ത് ഉദയകൃഷ്ണ.

തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകള്‍ ആണ് തങ്ങളുടെ ലക്ഷ്യം.
കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, ജീവനക്കാര്‍ ഇവരുടെയൊക്കെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. അതുകഴിഞ്ഞേ വിമര്‍ശകരെ പരിഗണിക്കാറുള്ളു

പേരന്‍പും വിധേയനും ചെയ്യാന്‍ അല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്, അതിന് അദ്ദേഹത്തിന് വേറെ ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു.