നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്.

അതേ സമയം 2014ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാദം.

ഏറെ വിവാദങ്ങളായിരുന്നു ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇനിയുടെ വിദ്യാഭ്യാസ യോഗ്യതയെചെല്ലി ഉണ്ടായത്. 2014ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി നല്‍കിയിരുന്ന വിദ്യാഭ്യാസയോഗ്യത ഡിഗ്രി എന്നാണ്.

1994ല്‍ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് കൊമേഴ്‌സില്‍ കറസ്‌പോന്‍ഡന്‍സ് ഡിഗ്രി നേടിയെന്നാണ് അന്ന് നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ 2015ല്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ദില്ലി കോടതിയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ കേസാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

ഒടുവില്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്നും പ്ലസ് ടു വരെ മാത്രമാണ് യോഗ്യത ഉള്ളു എന്നും തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച ബിജെപി മന്ത്രിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.

സ്മൃതി ഇറാനി രാജിവെക്കണം എന്നുള്ള ആവശ്യം വരെ ശക്തമായി. എന്നാല്‍ ചെറിയൊരു പിശക് പറ്റിയത് മാത്രമാണെന്ന് പറഞ്ഞ് ബിജെപി വിവാദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി വ്യക്തമാക്കുന്നുമുണ്ട്.

ദില്ലി കോടതിയിലെ കേസും, വിദ്യാഭ്യാ യോഗ്യതയെചൊല്ലിയുള്ള വിവാദങ്ങളുമാണ് കേന്ദമന്ത്രിയെ കൊണ്ട് വിദ്യാഭ്യാസയോഗ്യത തിരുത്തിപ്പറയിപ്പിച്ചതെന്ന് വ്യക്തം