സുപ്രീംകോടതി വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാശ്രമം. കൈത്തണ്ട മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് കയ്യില്‍ ഉയര്‍ത്തി പിടിച്ചിട്ടുണ്ടായിരുന്നു.

പെട്ടെന്ന് തന്നെ സ്ഥലത്ത് എത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല.