കുമ്മനത്തെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയാല്‍ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു തല്ലുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജ്

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ജയിപ്പിക്കാന്‍ ശശി തരരൂരിനെ കാലുവാരുന്ന കോണ്‍ഗ്രസ്സുകാരെ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു തല്ലുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജ്.

തന്റെ പ്രചാരണത്തില്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ മെല്ലെപ്പോക്ക് നടത്തുകയാണെന്നും ഇത് കുമ്മനത്തെ ജയിപ്പിക്കാന്‍ വേണ്ടിയാണെന്നും ഉള്ള തരത്തില്‍ ശശിതരൂര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതികരണം വന്നിരിക്കുന്നത്.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പോസ്റ്റിനെ യൂത്തന്‍മാരുടെ ഗതികേട് എന്ന പേരില്‍ ട്രോളുകയാണ് ഇപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍.

യൂത്ത് കോണ്‍ഗ്രസ്സിന്റെ പോസ്റ്റ് ഇങ്ങനെ.

കുമ്മനത്തെ ജയിപ്പിക്കാൻ തരൂർ ജിയെ കാലുവാരാൻ ഏതെങ്കിലും കൊണ്ഗ്രെസ്സ് നേതാക്കൾ ശ്രമിച്ചാൽ അവരെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഓടിച്ചിട്ട് തല്ലുന്ന ദിവസം അത്ര വിദൂരമല്ലെന്നു അറിഞ്ഞോളൂ. അത് ഏതു താക്കോൽ സ്ഥാനത്തിരിക്കുന്ന തലകൾ ആയാലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here