ഗ്രൂപ്പ് വ‍ഴക്ക് രൂക്ഷം; തിരുവനന്തപുരം മണ്ണന്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പരിച്ചുവിട്ടു

കോണ്‍ഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷം. തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് വേണ്ടി പ്രവർത്തനത്തിനിറങ്ങാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ മണ്ണൻന്തലയിലെ കോണ്‍ഗ്രസ് വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു.

നേതാക്കന്മാർ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ തരൂരിന്‍റെ ഇലക്ഷൻ കമ്മിറ്റി ഒഫീസ് ഒരു വിഭാഗം പൊളിച്ചുനീക്കി.

തിരുവനന്തപുരത്ത് ശശിതരൂരിനെ യു ഡി എഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് മുതൽ ജീല്ലാകോണ്‍ഗ്രസ് നേതൃത്വത്തിൽ സംഘർഷമാരംഭിച്ചിരുന്നു.

പ്രതികരണവുമായി പരസ്യമായും അല്ലാതെയും നേതാക്കാൾ രംഗത്തു വന്നിരുന്നു.ഇത്തരം തർക്കങ്ങളുടെ കെട്ടടങ്ങും മുമ്പാണ് ക‍ഴിഞ്ഞ ദിവസം മണ്ണൻതലയിലും സംഘർഷം രൂക്ഷമായത്.

ഇലക്ഷൻ പ്രചരണത്തിൽ നിന്ന് മുൻ മണ്ഡലം പ്രസിഡന്‍റ് സി വി രാജേന്ദ്രൻ വിട്ടുനിൽക്കുന്നത് തർക്കത്തിനിടയാക്കി. എന്നാൽ നേതാക്കൾ ഇടപെട്ട് ഐ ഗ്രൂപ്പ് നേതാവായ മുൻ മണ്ഡലം പ്രസിഡന്‍റിനെ സമവായ ചർച്ചയിലൂടെ രംഗത്ത് കൊണ്ട് വന്നു.

പിന്നീട് എ ഗ്രൂപ്പ് നേതാവായ ബ്ലോക്ക് പ്രസിഡന്‍റ് ജയനും ഒപ്പമുള്ളവരും ഇതിനെതിരെ പരസ്യമായി രംഗത്തുവരുകയും തരൂരിന്‍റെ ഇലക്ഷൻ കമ്മിറ്റി ഒഫീസ് പൊളിച്ചുനീക്കുകയും ചെയ്തു.

എന്നാൽ വാർത്ത പുറത്ത് വന്നതോടെ നേതാക്കൾ ഇടപെട്ട് രണ്ടുകൂട്ടരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച് കമ്മിറ്റി ഓഫീസ് വീണ്ടും നിർമ്മിച്ചു.

കമ്മിറ്റി ഓഫീസ് വീണ്ടും നിർമ്മിച്ചെങ്കിലും മുൻ മണ്ഡലം പ്രസിഡന്‍റായ സി വി രാജേന്ദ്രനെതിരെ വലിയ വിമർസനമാണ് മറ്റ് നേതാക്കൾക്കുള്ളത്.

അതിനാൽ കോണ്‍ഗ്രസിന്‍റെ ഇലക്ഷൻ പ്രചരണത്തെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്.രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഡി സി സി ജനറൽ സെക്രട്ടറി ഉൾപ്പടെ തിരുവനന്തപുരം മണ്ഡലത്തിൽ തരൂരിന് വേണ്ടി പ്രചരണത്തിനിറങ്ങാത്തവർക്കെതിരെ പരാതിനൽകുമെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയത്.

ഇത് ബിജെപിയുമായി കോണ്‍ഗ്രസ് നടത്തിയ രഹസ്യധാരണയെന്നാണ് പുറത്ത് വരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here